2012, ജൂൺ 23, ശനിയാഴ്‌ച

ഉള്ളിചമ്മന്തി


ചെറിയ ഉള്ളി തൊലി കളഞ്ഞ് പൊടിയായി അരിഞ്ഞത്     - 15 എണ്ണം
ഉണക്കമുളക്                - 6  എണ്ണം
പുളി                               - കുറച്ച്
ഉപ്പ്                               - പാകത്തിന്
പഞ്ചസാര                   - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ                - കുറച്ച്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക് വറുത്തെടുക്കുക. അതിനുശേഷം ഉള്ളിയും വഴറ്റുക. ഉള്ളി നന്നായി മൂക്കണം. വറുത്തെടുത്ത മുളകും ഉള്ളിയും ഉപ്പും, പഞ്ചസാരയും , പുളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. (അമ്മിക്കല്ലില്‍ അരച്ചാല്‍ സ്വാദുകൂടും) . വെള്ളം ഒട്ടും ചേര്‍ക്കാതെ വേണം അരച്ചെടുക്കാന്‍. ഇങ്ങനെ അരച്ചെടുത്ത കൂട്ടില്‍ വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് കൂട്ടുക.

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം....വളരെ സിമ്പിള്‍ ആയി ഉണ്ടാക്കാന്‍ പറ്റുന്ന സംഭവം...
    അപ്പൊ touchings ആയി ഇതാണല്ലേ ഉണ്ടാക്കി കൊടുക്കാറ്...?

    മറുപടിഇല്ലാതാക്കൂ
  2. ഇതും ഇഷ്ട്ടപ്പെട്ട്.....
    @ഉണ്ണികൃഷ്ണന്‍ പറഞ്ഞപോലെ ടച്ചിങ്സ് ആക്കാം..... ഹഹഹഹ....

    മറുപടിഇല്ലാതാക്കൂ
  3. ടച്ചിങ്ങ്സ് ആക്കിയിട്ട് പറയു....

    മറുപടിഇല്ലാതാക്കൂ