2012, ജൂൺ 23, ശനിയാഴ്‌ച

നെയ്യ് ചോറ്


1. ബസുമതി അരി    - 2 ഗ്ലാസ്‌
2. വെള്ളം                 - 4 ഗ്ലാസ്‌
3. നെയ്യ്                    -2 ടേബിള്‍ സ്പൂണ്‍
4. ഡാല്ട                    - 100  ഗ്രാം
5. തേങ്ങാപാല്‍        - അര ഗ്ലാസ്‌
6. ചെറുനാരങ്ങ നീര് -2 ടിസ്പൂണ്‍
7.  ഉപ്പ്                      - ആവശ്യത്തിന്
8. സവാള                - 2 എണ്ണം
9. അണ്ടിപരിപ്പ്, കിസ്മിസ് - 25 ഗ്രാം
10.പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്, കറുകയില - കുറച്ച്








തയ്യാറാക്കുന്ന വിധം


ആദ്യം അരി കഴുകി മാറ്റി വെക്കുക.കുക്കെറില്‍ ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ കഴുകിയ അരി അതിലിട്ട് വെള്ളം വറ്റും വരെ വഴറ്റുക. അതിനുശേഷം എടുത്തു വെച്ചിരിക്കുന്ന വെള്ളം(വെള്ളം തിളപ്പിചാറിയത് ഉപയോഗിക്കുക) മുഴുവനും ഒഴിക്കുക. ഇതിനൊപ്പം തന്നെ തേങ്ങാപാലും നാരങ്ങനീരും പത്താമത്തെ  ചേരുവകളും ഉപ്പും ചേര്‍ക്കുക. കുക്കെറില്‍ ഒരു വിസില്‍ അടിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് കുക്കെര്‍ ഇറക്കി വെക്കുക.  പാന്‍ അടുപ്പില്‍വെച്ച് ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഒന്ന് മൂത്ത് തുടങ്ങുമ്പോള്‍ ഒന്‍പതാമത്തെ  ചേരുവകള്‍ ചേര്‍ക്കുക. എല്ലാം നന്നായി മൂത്ത് കഴിയുമ്പോള്‍ കുക്കെറില്‍നിന്ന് ചോറ് പകര്‍ത്തി അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍  നെയ്യും വറുത്തെടുത്ത സവാളകൂട്ടും  ചേര്‍ത്ത് ഉപയോഗിക്കാം.







2 അഭിപ്രായങ്ങൾ:

  1. ... പരീക്ഷിച്ചിട്ടു പറയാം..... വെള്ളം വറ്റുന്നതുവരെ വഴറ്റുക എന്നത് വറക്കുന്നതിന് തുല്ല്യമല്ലേ ...അരി വറത്താല്‍ പിന്നെ വേവികാന്‍ പറ്റുമോ?.. എങ്കിലും നോക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിന് നന്ദി ....അരി വറക്കുക എന്നല്ല ഉദേശിച്ചത്‌ .അരിയിലുള്ള വെള്ളം വലിയുംവരെ എന്നാണ് .പരീക്ഷിച്ചു നോക്കു...

    മറുപടിഇല്ലാതാക്കൂ