2012, ജൂൺ 26, ചൊവ്വാഴ്ച

ചെമ്മീന്‍ തല ചമ്മന്തി


(കറിക്കുപയോഗിപ്പോള്‍ മാറ്റിവെക്കുന്ന ചെമ്മീന്‍ തല ഉപയോഗിച്ചൊരു ചമ്മന്തി.)
1.ഉണക്ക ചെമ്മീന്‍ തല  -   50  ഗ്രാം
2.തേങ്ങ ചിരകിയത്        - കാല്‍ മുറി
3.ചെറിയുള്ളി                   - 8 എണ്ണം
   ഉണക്കമുളക്                - 5 എണ്ണം
  കറിവേപ്പില                  - 2  തണ്ട്
4.വെളിച്ചെണ്ണ                 - 1 ടേബിള്‍ സ്പൂണ്‍
5.ഉപ്പ്                               - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ തല എണ്ണ ചേര്‍ക്കാതെ വറുത്തു മാറ്റിവെക്കുക.  ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകള്‍ വഴറ്റുക.പകുതി മൂപ്പാകുമ്പോള്‍ തേങ്ങ, ഉപ്പ് ഇവ ചേര്‍ത്ത് വീണ്ടും വറക്കുക. ഇത് ഇളം ബ്രൌണ്‍ ആകുന്നത് വരെ ചെയ്യുക. .( കരിയരുത് കേട്ടോ) . ചെമ്മീന്‍ തലയും വറുത്തെടുത്ത കൂട്ടും മിക്സില്‍ പതുക്കെ ഒന്ന് പൊടിക്കുക.(തീരെ പൊടിയരുത്) ചെമ്മീന്‍ ചമ്മന്തി തയ്യാര്‍.



4 അഭിപ്രായങ്ങൾ:

  1. എന്താ ചേട്ടാ ഇഷ്ട്ടപെട്ടില്ലേ ...

    മറുപടിഇല്ലാതാക്കൂ
  2. ബൂലോഗത്ത് ആരാ ഈ ചെമ്മീന്‍ ചമ്മന്തി വില്‍ക്കുന്നേന്ന് അറിയാന്‍ വന്നതാണേയ്....ഞാന്‍ വെജിറ്റേറിയന്‍ ആയതുകൊണ്ട് എടുക്കുന്നില്ല. ബൈ ബൈ

    (ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയാല്‍ ഇനിയും വരുമ്പോള്‍ എന്തെങ്കിലും പറഞ്ഞിട്ട് പോകാം. അല്ലെങ്കില്‍ മുണ്ടാണ്ട് വന്ന് മുണ്ടാണ്ട് പോവും)

    മറുപടിഇല്ലാതാക്കൂ