2012, ജൂൺ 23, ശനിയാഴ്‌ച

മത്തി കുമ്പളങ്ങയിട്ടത്

1. മത്തി                               -അരകിലോ 
2. കുമ്പളങ്ങ                       - 250 ഗ്രാം
3. ചെറിയഉള്ളി                   - 10 എണ്ണം 
    പച്ചമുളക്                        - 5 എണ്ണം
    ഇഞ്ചി                              - ചെറിയ കഷ്ണം
   കറിവേപ്പില                    - ആവശ്യത്തിന്
4. കുടംപുളി                         - 4  കഷ്ണം
5. മുളകുപൊടി                    - 3 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി               - 1 ടീസ്പൂണ്‍ 
    മല്ലിപൊടി                      - ഒന്നര ടീസ്പൂണ്‍
6. ഉപ്പ്                                 - ആവശ്യത്തിന്
7. വെളിച്ചെണ്ണ                   -   3 ടേബിള്‍ സ്പൂണ്‍ 
8. വെള്ളം                           -കുമ്പളങ്ങ വേവുന്നതിനു ആവശ്യമായ അളവില്‍ 






തയ്യാറാക്കുന്ന വിധം 


മത്തി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക.പുളി കഴുകി വെള്ളത്തില്‍ ഇടുക.  കുമ്പളങ്ങ കനംകുറച്ച് വീതികൂട്ടി അരിയുക.  ഒരു മണ്‍ചട്ടിയെടുത്ത്  അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കുമ്പളങ്ങയും മൂന്നു മുതല്‍ ഏഴുവരെയുള്ള  ചേരുവകള്‍  ചേര്‍ത്ത് നന്നായി തിരുമുക. ഈ കൂട്ടിലേക്ക് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. കുമ്പളങ്ങ മുക്കാല്‍ വേവാകുമ്പോള്‍ മത്തി കഷ്ണങ്ങള്‍ ചേര്‍ക്കുക. ഒന്നുകൂടി തിളച്ച് കുറുകുമ്പോള്‍ കറി അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം. ഈ കറിയും ചൂടന്‍ ചോറും ഒന്ന് കഴിച്ചു നോക്കു.....

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012, ജൂൺ 23 6:47 AM

    വയറു നിറഞ്ഞു ..............

    മറുപടിഇല്ലാതാക്കൂ
  2. കളിയാക്കിയതാണോ മാഷെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2012, ജൂൺ 24 5:03 AM

      കളിയാകിയതല്ല എനിക്കിഷ്ടപെട്ടു

      ഇല്ലാതാക്കൂ
  3. അഭിനന്ദനങ്ങള്‍ മോളെ...
    സത്യം പറഞ്ഞാല്‍..ഈ മത്തി കുമ്പളങ്ങ ഇട്ടു വക്കാം എന്ന് ഇപ്പോളാണ് അറിയുന്നത്.
    വായിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാം..
    ഉറപ്പായും ഈ പാചക കുറിപ്പുകള്‍ ഞാന്‍ ഒന്ന് പരീക്ഷിക്കും.
    ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. ഉണ്ണി ചേട്ടാ കമന്റിയതിന് നന്ദി . ...

    മറുപടിഇല്ലാതാക്കൂ